ഓണം സ്പെഷ്യൽഎൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പരിശോധനയിൽ മാടപ്പീടികയിൽ 15 ലിറ്റർ പുതുച്ചേരി മദ്യവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. തളിപ്പറമ്പ് ഉദയഗിരി അരങ്ങം ഇളംപുരയിടത്തിൽ ഇ.കെ.വിനോദ് (56) ആണ് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബർ മൂന്നുവരെ റിമാൻഡ് ചെയ്തു. തലശ്ശേരി എക്സൈസ് റെയി ഞ്ച് ഇൻസ്പെക്ടർ കെ.സുബിൻ രാജ്, പ്രിവന്റീവ് ഓഫീസർ പി .യേശുദാസൻ, കെ.ബൈജേ ഷ്, കെ.പി.റോഷി, ടി.കെ.പ്രദീ ഷ്, എം.കെ.പ്രസന്ന, കെ.ശില്പ, എം.സുരാജ് എന്നിവരാണ് പരിശോധന നടത്തിയത്.
Excise officer arrested from Taliparamba with 15 bottles of Mahe liquor in Madapeedika
